പാപ്പിനിശ്ശേരി അപകടം: ഒരാള്‍കൂടി മരിച്ചു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്താഫീസിന് സമീപം ദേശീയപാതയില്‍ ജൂണ്‍ 30നുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. അരോളി ഹൈസ്‌കൂളിന് സമിപത്തെ വ്യാപാരിയായ മൈലാന്‍ വീട്ടില്‍ ദാമോദരന്‍ (75) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
ശനിയാഴ്ചയുണ്ടായ അപകടത്തില്‍ ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോ െ്രെഡവര്‍ കുറുമാത്തൂര്‍ ചൊറുക്കള പടിഞ്ഞാറെ മുറിയില്‍ മോഹനന്‍ ലോറിക്കടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് അപകടം നടന്ന ദിവസംതന്നെ മരിച്ചിരുന്നു.
ജൂണ്‍ 30ന് രാവിലെ 10 മണിയോടെ റോഡരികിലൂടെ നടന്നു പോകുന്നതിനിടയില്‍ ലോറിയിടിച്ച ഓട്ടോറിക്ഷ തട്ടിയാണ് ദാമോദരന് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ദാമോദരന്‍ കഴിഞ്ഞ മൂന്നുദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്?പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: അജിത, അനീഷ് (ഖത്തര്‍), വിജിത. മരുമക്കള്‍: പ്രദീപന്‍ (ഖത്തര്‍), വിദ്യ, സവിതന്‍ (ഇലക്ട്രീഷ്യന്‍). സഹോദരങ്ങള്‍:
ഭാസ്‌കരന്‍, ജനാര്‍ദനന്‍, പത്മനാഭന്‍, കുമാരന്‍, ശാരദ.

പാപ്പിനിശ്ശേരിയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു: അപകടം കണ്ടയാള്‍ ഹൃദയം പൊട്ടി മരിച്ചു

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post