പാപ്പിനിശ്ശേരി: ഓട്ടോറിക്ഷയില്‍ നാഷണല്‍ പെര്‍മിററ് ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ അതീവ ഗുരുതരനിലയില്‍. കാല്‍നട യാത്രക്കാരനും പരിക്കേററു. അപകടം കണ്ട ഒരാള്‍ കുഴഞ്ഞുവീണ് മരണമടഞ്ഞു.
ശനിയാഴ്ച രാവിലെ 10 മണിയോടെ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിലാണ് അപകടം.
അതീവ ഗുരുതരമായി പരിക്കേററ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുറുമത്തൂര്‍ ചൊര്‍ക്കള സ്വദേശി മോഹന (50)നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേററ കാല്‍നടയാത്രക്കാരന്‍ അരോളി സ്‌കൂളിനടുത്ത നന്ദനത്തില്‍ ദാമോദര (65)നെ യും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചു കടക്കുകയായിരുന്ന ദാമോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഹന്‍ ഓടിച്ച കെ.എല്‍ 59 ബി 5030 ഓട്ടോറിക്ഷയില്‍ എം.എച്ച് 09 എല്‍ 9955 ലോറി ഇടിക്കുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ റിക്ഷ. അപകടത്തില്‍ തെറിച്ചു വീണ മോഹനന്‍ ലോറിയുടെ ചക്രത്തില്‍ കുടുങ്ങിയ മോഹനനെ അല്‍പ്പദൂരം വലിച്ചു കൊണ്ടു പോയതിന് ശേഷമാണ് ലോറി നിന്നത്. അപകടം കണ്ട പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി അബ്ദുല്‍ഖാദര്‍ (70) ആണ് മരിച്ചത്.

Post a Comment