മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് ഫാം തൊഴിലാളി മരിച്ചു

തളിപ്പറമ്പ്: കരിമ്പം ഫാമിലെ തൊഴിലാളി കരിമ്പത്തെ കൊളക്കാട്ട് തറമ്മല്‍ ദാമോദരന്‍ (55) ഉണങ്ങിയ മരക്കൊമ്പ് പൊട്ടി തലയില്‍ വീണ് മരിച്ചു.
ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ഫാമില്‍ നടീല്‍വസ്തുക്കള്‍ വാങ്ങാനെത്തിയവര്‍ക്ക് ചെടികള്‍ എടുത്തുകൊടുക്കുകയായിരുന്നു ദാമോദരന്‍. കൊടംപുളിയുടെ കൊമ്പാണ് പൊട്ടിവീണത്. നടീല്‍ വസ്തുക്കള്‍ വാങ്ങാനെത്തിയവര്‍ കൊമ്പ് പൊട്ടുന്ന ശബ്ദം കേട്ട് ഓടിമാറിയെങ്കിലും ദാമോദരന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ദാമോദരനെ സമീപത്തെ സഹകരണ ആസ്?പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്?പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വര്‍ഷത്തോളമായി കരിമ്പം ഫാമിലെ തൊഴിലാളിയാണ്.
ഭാര്യ: കെ.ശ്രീദേവി. മക്കള്‍: ഷംജിത്ത്, ഷനൂപ്, ഷജില്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്?പത്രിയില്‍.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post