നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴയകിയ ഭക്ഷണങ്ങള്‍ പിടികൂടി

കണ്ണൂര്‍ : നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ ഹോട്ടല്‍ സല്‍ക്കാര, ഹോട്ടല്‍ ന്യൂ സിറ്റിലൈറ്റ്, ആശിര്‍വാദ് ആശുപത്രി കാന്റീന്‍,നൂര്‍ജഹാന്‍ ഹോട്ടല്‍,ഹോട്ടല്‍ ആതിര എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.
ചപ്പാത്തി, കൂന്തല്‍ െ്രെഫ, ബീഫ് െ്രെഫക്കായി തയാറാക്കിയ ഇറച്ചി, അച്ചാറുകള്‍, ഉപ്പേരി, തൈര്, അരച്ച മാവുകള്‍,ചോറ്,പഴകിയ എണ്ണ, ഇറച്ചിക്കറി തുടങ്ങിയവയാണ് പരിശോധനയില്‍ പിടികൂടിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പത്മനാഭന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ പി.വി ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post