പന്തല്‍ നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

പയ്യന്നൂര്‍: കല്യാണവീട്ടില്‍ പന്തലിടുന്നതിനിടെ ഡക്കറേഷന്‍ തൊഴിലാളിയായ യുവാവ് ഷോക്കേറ്റു മരിച്ചു. കുന്നത്തെരു ഓണപ്പറമ്പിലെ കുതിരുമ്മല്‍ പവിത്രന്‍ (37) ആണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. രാമന്തളി കൊവ്വപ്പുറത്തെ ഒരു കല്യാണവീട്ടില്‍ പന്തലിനു വേണ്ടി മുള കെട്ടവെ തൊട്ടടുത്തുള്ള വൈദ്യുത ലൈനില്‍ അബദ്ധത്തില്‍ തട്ടിയാണു ഷോക്കേറ്റത്. ഷോക്കേറ്റു തെറിച്ചുവീണ പവിത്രനെ കൂടെയുണ്ടായിരുന്ന സഹോദരന്‍ മനോജും സുഹൃത്ത് സുധീഷും ചേര്‍ന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വ്യാഴാഴ്ച ഉച്ചയോടെ സംസ്‌കരിച്ചു. പരേതനായാരായണന്‍-പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: വിപിന്‍ (വിദ്യാര്‍ഥി, മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), വിസ്മയ (വിദ്യാര്‍ഥി, രാമന്തളി ഗവ. ഹൈസ്‌കൂള്‍). മറ്റുസഹോദരങ്ങള്‍: ശ്രീമതി, മധു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post