വ്യാപാരി വയലിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചനിലയില്‍

പുതിയതെരു : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരി വയലിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചനിലയില്‍. കൊറ്റാളി സബ്‌സ്‌റ്റേഷനടുത്ത സ്‌റ്റേഷനറി വ്യാപാരി പുതിയ വീട്ടില്‍ കെ. ബാലന്‍ വൈദ്യര്‍ (തലശ്ശേരി ബാലന്‍ 70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിനടുത്ത വയലിലെ വെള്ളക്കെട്ടിലാണ് മരിച്ചനിലയില്‍ ബാലനെ കാണപ്പെട്ടത്. രാത്രി കടപൂട്ടി വീട്ടിലേക്ക് തിരിച്ച ബാലനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്ന് സംശയിക്കുന്നു. ഭാര്യ: ശാന്ത. മക്കള്‍: റീന, അനൂപ്. മരുമക്കള്‍: രവീന്ദ്രന്‍, സബ്‌ന.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم