പ്രതിശ്രുതവരനായ ടാക്‌സി ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

തളിപ്പറമ്പ: അടുത്ത മാസം അഞ്ചിന് വിവാഹിതനാവേണ്ടിയിരുന്ന തളിപ്പറമ്പിലെ ടാക്‌സി ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണുമരിച്ചു. തൃച്ചംബരം ഭ്രാന്തന്‍കുന്ന് റോഡിലെ ചുണ്ട വിനോദാ(33)ണ് മരിച്ചത്. വിവാഹത്തിന് മുന്നോടിയായി വീട് പെയിന്റിംഗ് ജോലി ഉള്‍പ്പെടെ നടക്കവെ തിങ്കളാഴ്ി രാവിലെ 11 മണിക്ക് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞിരുന്നു. ആഗസ്ത് അഞ്ചിന് ചെറുവത്തൂരിലെ യുവതിയുമായി വിനോദിന്റെ വിവാഹം നിശ്ചയിച്ചതായിരുന്നു. മൃതദേഹം തളിപ്പറമ്പ ടാക്‌സി സ്റ്റാന്റിലും പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കം മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട വിനോദിന്റെ ദുരന്ത വാര്‍ത്തയറിഞ്ഞ് ജനപ്രതിനിധികളടക്കമുള്ള നൂറുകണക്കിനാളുകള്‍ ആശുപത്രിയിലെത്തി. തൃച്ചംബരത്തെ പരേതനായ നാരായണന്റെയും സാവിത്രിയുടെയും മകനാണ്. ഭാനുമതിയാണ് ഏക സഹോദരി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم