പഴയങ്ങാടി: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നതിനു പിടിയിലായ നാടോടി സ്ത്രീകള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്നു പോലീസ്. വടകര ബസ്സ്റ്റാന്‍ഡിനു സമീപം താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശിനികളായ വാസന്തി (40), ദിവ്യ (34) എന്നിവരാണു പിടിയിലായത്. ബുധനാഴ്ച പറശിനിക്കടവിലേക്കുള്ള ബസ് യാത്രയ്ക്കിടെ പള്ളിക്കുളം സ്വദേശി കെ.വി. രജനിയുടെ മൂന്നര പവന് സ്വര്‍ണമാല കവരുന്നതിനിടയില്‍ ഇവരെ സഹയാത്രികര്‍ പിടികൂടി കണ്ണപുരം പോലീസില്‍ ഏല്പിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍നിന്നു രജനിയുടെ മൂന്നര പവനടക്കം അഞ്ചരപവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
നാടോടി സ്ത്രീകള്‍ പിടിയിലായതിനെ തുടര്‍ന്നു നിരവധിപേര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. രണ്ടരപവന്റെ മാല നഷ്ടപ്പെട്ട പാട്ട്യക്കാരന് നളിനി, രണ്ടുപവന്റെ മാല കളവുപോയ തളിയില്‍ പദ്മിനി, അഴീക്കോട്ടെ രുഗ്മിണി എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തു.

إرسال تعليق