മംഗളം കണ്ണൂര്‍ എഡിഷന്‍ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയും

കണ്ണൂര്‍: മംഗളം ദിനപത്രത്തിന്റെ ഏഴാമത് എഡിഷന്‍ കണ്ണൂരില്‍ 2012 ജൂലൈ 14ന് വൈകിട്ടു 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആദ്യ പ്രതി നല്‍കികൊണ്ട് പ്രകാശനം നിര്‍വ്വഹിക്കുമെന്ന് മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മേളന ഉദ്ഘാടനം കേന്ദ്ര മന്ത്രി ഇ. അഹമ്മദ് നിര്‍വ്വഹിക്കും. ഉദ്ഘാടന സപ്ലിമെന്റ് പബ്ലിക് റിലേഷന്‍സ് മന്തി കെ.സി.ജോസഫ് കഥകളുടെ ആചാര്യന്‍ ടി. പത്മനാഭന് നല്‍കി പ്രകാശനം ചെയ്യും. കൃഷി മന്ത്രി കെ.പി.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പി.മാരായ കെ.സുധാകരന്‍, പി.കരുണാകരന്‍, സി.പി.ഐ.സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍, എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ, കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ, ജയിംസ് വളപ്പില(പ്രസിഡന്റ് കെ.ത്രി. എ), കെ.വിനോദ് നാരായണന്‍(നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിക്കും. മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിക്കും. സി.ഇ.ഒ: ആര്‍.അജിത് കുമാര്‍ സ്വാഗതവും ജില്ലാ ലേഖകന്‍ ടി.കെ.ജോഷി നന്ദിയും പറയും.കണ്ണൂര്‍ താണയിലെ ടി.കെ.ജംഗ്്ഷനിലാണ് (ദിനേശ് ഓഡിറ്റോറിയത്തിന് സമീപം) പുതിയ ഓഫീസും ബ്യൂറോയും പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങിനു ശേഷം മംഗളവും എയ്‌റോസിസ് കോളജ് ഓഫ് ഏവിയേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന “ഡ്രീം നൈറ്റും’ ഉണ്ടായിരിക്കും. ചലചിത്രതാരങ്ങളായ സുബി സുമേഷ്, സാജു കൊടിയന്‍, സിനിമാല ഫെയിം ജോഷി കലാഭവന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന കോമഡി ഷോ, പിന്നണി ഗായകന്‍ ശ്യാം പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗാനസന്ധ്യ, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഡ്രീം നൈറ്റിന്റെ മുഖ്യ ആകര്‍ഷകമായിരിക്കും. പത്രസമ്മേളനത്തില്‍ മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, സി.ഇ.ഒ/അസോസിയേറ്റ് എഡിറ്റര്‍ ആര്‍. അജിത് കുമാര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ (മലബാര്‍) എ.സജീവന്‍ എന്നിവരും സംബന്ധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post