കരുതല്‍-2012 നടത്തി

കണ്ണൂര്‍: കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും മുന്‍കരുതല്‍ നടപടികളെയും കുറിച്ച് ചര്‍ച്ചെ ചയ്യാന്‍ സൗഹൃദയ ക്ലബ്ബ്, നാഷനല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സലിങ് കരുതല്‍-2012 എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. കരുതലിന് എന്ന പേരിലുള്ള കൈപ്പുസ്്തകം കെ. സുധാകരന്‍ എം.പി പ്രകാശനം ചെയ്തു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സന്തോഷ് ചിദംഗില്‍ വിഷയാവതരണം നടത്തി. ഹൃദയാരാം ഡയറക്ടര്‍ ഡോ. എസ്.എച്ച്. ട്രീസ പാലക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, തലശ്ശേരി അതിരൂപത വികാരി ജനറല്‍ മാത്യു എം. ചാലില്‍, ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ പോലിസ് ചീഫ് രാഹുല്‍ ആര്‍. നായര്‍, നഗരസഭ അധ്യക്ഷ എം.സി. ശ്രീജ, ജെന്‍ഡര്‍ ആന്റ് വുമണ്‍ എംപവര്‍മെന്റ് അഡൈ്വസര്‍ ലിഡാ ജേക്കബ്, ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍ മോഹന്‍ദാസ്, കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ് ഡീന്‍ വി.എസ്. അനില്‍കുമാര്‍, കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോലസെന്റ് കൗണ്‍സലിങ് സെല്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍. രാജേഷ്, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ പി.വി. തോമസ്, ഹൃദയാരാം പി.ആര്‍.ഒ പ്രദീപന്‍ മാലോത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم