അഴീക്കോട് : അഴീക്കോട് മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ലീഗ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ ബഹളം. ശനിയാഴ്ച 12 മണിയോടെയാണ് പുതിയ കൗണ്‍സില്‍ യോഗം തുടങ്ങിയത്. ആകെ 132 മെമ്പര്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ഇതിനിടെ രാവിലെ ചേര്‍ന്ന പഴയ കൗണ്‍സില്‍ യോഗത്തില്‍ കണക്കിനെ ചൊല്ലി ബഹളമുണ്ടായി. എം.എല്‍.എ കെ.എം ഷാജി നല്‍കിയ പണത്തെ ചൊല്ലിയാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ വി.പി വമ്പന്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. കണക്ക് വായിച്ച ഉടനെ ചാലാട്, കണ്ണാടിപ്പറമ്പ്, അഴീക്കോട് ചിറക്കല്‍ മേഖലയിലെ പ്രവര്‍ത്തകരാണ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് വമ്പന്‍ മറുപടി പറയണമെന്ന് ബഹളം വെച്ചത്. ബഹളത്തിനൊടുവില്‍ വമ്പന്‍ എഴുന്നേറ്റ് മറുപടി നല്‍കി. ജനറല്‍ കണ്‍വീനര്‍ കണക്ക് കൈകാര്യം ചെയ്തിട്ടില്ല. മഹമൂദാണ് പണം കൈകാര്യം ചെയ്തത്. വമ്പന്‍ വിശദീകരിച്ചു. കെ.എം ഷാജി എം.എല്‍.എയെ പങ്കെടുപ്പിച്ചുകൊണ്ട് പഴയ കൗണ്‍സില്‍ യോഗം വിളിച്ച് വീണ്ടും കണക്ക് അവതരിപ്പിക്കാമെന്ന പി.പി മഹമൂദിന്റെ നിര്‍ദേശത്തെ വമ്പന്‍ പിന്തുണച്ചു. അതോടെ ബഹളം നിലച്ചു. റംസാന്‍ നോമ്പ് കഴിഞ്ഞ ശേഷം കണക്ക് അവതരിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. അതോടെ പുതിയ കൗണ്‍സില്‍ ചേരാനും ഭാരവാഹികളെ തെരഞ്ഞെടുക്കാനുമുള്ള അന്തരീക്ഷം ഒരുങ്ങി. പത്തരക്ക് ആരംഭിച്ച യോഗം പതിനൊന്നേ മുപ്പതിന് അവസാനിച്ചു. യോഗത്തില്‍ കെ.ടി അബ്ദുള്ള ഹാജി അധ്യക്ഷതവഹിച്ചു. പി.പി. മഹമൂദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുമ്പ് പലതവണ കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരുന്നുവെങ്കിലും ഓരോ കാരണം പറഞ്ഞ് മാറ്റിവെക്കപ്പെടുകയായിരുന്നു. ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് മൗലവിയും വമ്പനും വീണ്ടും ഭാരവാഹികളാകാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട് മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. ഒടുവില്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് ജില്ലാ ഭാരവാഹികളെ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഈ നോമിനേഷനെതിരെ ഒരു വിഭാഗം രംഗത്ത് വരികയും അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ കോലം കത്തിക്കുകയും ജില്ലാ ലീഗ് ഓഫീസില്‍ ഉപരോധം നടത്തുകയും ചെയ്തു. ഈ അനിശ്ചിതത്വത്തിനിടയിലാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കണ്ണൂരിലെ വീട്ടില്‍ നേതൃയോഗം വിളിച്ച് മണ്ഡലം തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായത്.

Post a Comment