ചെറിയ പെരന്നാള്‍ ദിനത്തില്‍ കണ്ണൂരില്‍ ഇശ്‌ഖേ റസൂല്‍ വാര്‍ഷിക സദസ്സ്

കണ്ണൂര്‍: ഇമാം ബൂസ്വീരി ഫൗണ്ടേഷന്‍ ചെറിയ പെരന്നാള്‍ ദിനത്തില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഇശ്‌ഖേ റസൂല്‍ വാര്‍ഷിക സദസ്സ് പരിപാടിയുടെ പ്രഖ്യാപനവും സ്വാഗതസംഘം രൂപവത്കരണവും കണ്ണൂര്‍ അല്‍ അബ്‌റാറില്‍ നടന്നു. സയ്യിദ് അസ്ഹര്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ എം അബ്ദുല്ലക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍ പ്രഖ്യാപനം നടത്തി. അബ്ദുസമദ് അമാനി പട്ടുവം, വി കെ അസൈ ഹാജി, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, യൂനുസ് അമാനി, ശുക്കൂര്‍ അമാനി ഉളിക്കല്‍ പ്രസംഗിച്ചു. സ്വഗതസംഘം ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്ര(ചെയ.), അബ്ദുല്ലത്തീഫ് സഅദി പഴശ്ശി(വര്‍കിംഗ് ചെയ.), പി കെ അലക്കുഞ്ഞി ദാരിമി, ആര്‍ പി ഹുസൈന്‍(വൈസ്. ചെയ.), അബ്ദുശുക്കൂര്‍ അമാനി(ജന. കണ്‍.), സക്കരിയ്യാ മാസ്റ്റര്‍, മുനീര്‍ നഈമി(കണ്‍.), സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി(ട്രഷ.). ഫൈനാന്‍സ്: സയ്യിദ് സഅദ് തങ്ങള്‍(ചെയ.), മുഹമ്മദ് മിസ്ബാഹി ചൊക്ലി(കണ്‍.). പ്രോഗ്രാം: സയ്യിദ് സുഹൈല്‍ അസ്സഖാഫ്(ചെയ.) അബ്ദുസമദ് അമാനി(കണ്‍.). സ്വീകരണം: ബി മുസ്തഫ മൗലവി(ചെയ.), അബ്ദുല്ലക്കുട്ടി ബാഖവി(കണ്‍.) മീഡിയ: ഹനീഫ കുരിക്കളകത്ത്(ചെയ.), സി എം എ ഹകീം(കണ്‍.), സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍: നബീല്‍ വളപട്ടണം(ചെയ.), മിന്‍ഹാജ്(കണ്‍.) , ലോ ആന്‍ഡ് ഓര്‍ഡര്‍: അലിമൊഗ്രാല്‍(ചെയ.), നിസാര്‍ അതിരകം(കണ്‍.), ഫുഡ്: സി കെ ഹാശിം കണ്ണൂര്‍(ചെയ.), റാശിദ് തായത്തെരു(കണ്‍.), മെഡിക്കല്‍: ഡോ. നൂറുദ്ദീന്‍(ചെയ.), ഡോ. സാഹിര്‍(കണ്‍.).

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم