“ കണ്ണൂര്‍ കണ്ണ് തുറന്ന് തന്നെ”സി ഡി പ്രകാശനം

കണ്ണൂര്‍: വലതുപക്ഷ രാഷ്ട്രീയക്കാരും-വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന ഇടതുപക്ഷ വിരുദ്ധ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്ന സി പി ഐ (എം) കണ്ണൂര്‍ ജില്ലാകമ്മിറ്റി തയ്യാറാക്കിയ “ കണ്ണൂര്‍ കണ്ണ് തുറന്ന് തന്നെ ”എന്ന സി ഡി പ്രകാശനം ജുലായ് 27 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ വെച്ച് സി പി ഐ (എം) കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും. പ്രൊഫസര്‍ എം അബ്ദുള്‍ റഹ്മാന്‍ ഏറ്റുവാങ്ങും.
പാര്‍ട്ടി ഗ്രാമം, പാര്‍ട്ടി കോടതി, കണ്ണൂര്‍ ലോബി എന്നിങ്ങനെയുള്ള പ്രചാരണങ്ങളിലൂടെ പാര്‍ട്ടിയെ അപഹസിക്കാനും, കണ്ണൂരിന്റെ ചരിത്രത്തെ വക്രീകരിക്കാനും പ്രതിലോമ ശക്തികള്‍ നടത്തുന്ന കുത്സിത പ്രചരണങ്ങളെ ചരിത്ര പശ്ചാത്തലത്തില്‍ തുറന്ന് കാട്ടുന്ന വിധമാണ് സി ഡി തയ്യാറാക്കിയിട്ടുള്ളത്.
പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവന്‍ പേരുടെയും സഹായ സഹകരണങ്ങള്‍ വേണമെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറി പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم