ശിഹാബ് തങ്ങള്‍ 'ബൈത്തൂര്‍ റഹ്മ' പദ്ധതിയില്‍ വീടിന് കട്ടിലവെയ്ക്കല്‍ കര്‍മം

കൂത്തുപറമ്പ്: ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യമായി വീട് പണിതുനല്‍കുന്ന മുസ്‌ലിംലീഗിന്റെ ശിഹാബ് തങ്ങള്‍ 'ബൈത്തൂര്‍ റഹ്മ' പദ്ധതിയുടെ ഭാഗമായി കോട്ടയം പഞ്ചായത്ത് ലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കട്ടിലവെയ്ക്കല്‍ കര്‍മം നടന്നു.
എം.എസ്.എഫ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി.വി. ഖാസിം കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. കോട്ടയം മഹല്ല് കമ്മിറ്റി ഖാസി മൊയ്തു മൗലവി കാര്‍മികത്വം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.മൊയ്തു അധ്യക്ഷനായി. ഉമര്‍ വിളക്കോട്, യു.വി.മൂസ ഹാജി, ടി.പി.ഇബ്രാഹിം, സി.പി.ഒ.മുഹമ്മദ്, യു.വി.അഹമ്മദ്കുട്ടി, സലീം കിണവക്കല്‍, ടി.പി.അബൂട്ടി ഹാജി, ടി.പി.വി.ഷംസീര്‍, ഒ.സി.ഹാഷിം എന്നിവര്‍ സംസാരിച്ചു. ബി.കെ.ശംസുദ്ദീന്‍ സ്വാഗതവും പി.എം.സിറാജ് നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم