കണ്ണൂര്‍: കേസ് സംബന്ധമായ ആവശ്യത്തിന് വക്കീല്‍ ഓഫീസിലെത്തിയ വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകനെതിരേ പരാതി. തലശേരി ബാറിലെ അഡ്വ. പി.എം. ഭാസുരിയാണ് അഡ്വ. പി.വി. സൈനുദ്ദീനെതിരേ തലശേരി ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണു പരാതിക്കാധാരമായ സംഭവമെന്നു പറയുന്നു. തലശേരി കുടുംബകോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കുന്നതു സംബന്ധിച്ച് അഡ്വ. സൈനുദ്ദീന്റെ ഓഫീസിലെത്തിയപ്പോള്‍ തന്റെ കക്ഷിയോട് എന്തിനാണു സംസാരിച്ചതെന്നും മറ്റും പറഞ്ഞ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതി. കക്ഷികള്‍ക്കു മുന്നില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും ഭാസുരി നല്കിയ പരാതിയില്‍ പറയുന്നു. സംഭവം അസോസിയേഷന് മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നു തലശേരി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അനില്‍കുമാര്‍ പറഞ്ഞു.
അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി
Unknown
0
Post a Comment