പള്ളിക്കുന്നില്‍ എ.ബി.വി.പി-കാംപസ് ഫ്രണ്ട് സംഘര്‍ഷം; നാലുപേര്‍ക്കു പരിക്ക്

കണ്ണൂര്‍: പള്ളിക്കുന്ന് ഹവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എ.ബി.വി.പി-കാംപസ് ഫ്രണ്ട് സംഘര്‍ഷം. കാംപസ്ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്നു വിദ്യാര്‍ഥികള്‍ക്കും ഒരു എ.ബി.വി.പി പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാലോടെയാണു സംഭവം. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന പുറത്തുനിന്ന് സംഘടിച്ചെത്തിയ 25ഓളം ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകര്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ജസ്ബീര്‍, അര്‍ഷാദ്, ഒമ്പതാംക്ലാസ് വിദ്യാര്‍ഥി സഫ്‌വാന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൊറ്റാളിയിലെ വി സച്ചിനെ(19) എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ടൗണ്‍ പോലിസ് സ്ഥലത്തെത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post