കണ്ണൂര്‍: ലിങ്ക് റെയില്‍ വഴി ട്രെയിനുകള്‍ തിരിച്ചു വിടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശിപ്പിക്കാതെ ലിങ്ക് റെയില്‍ വഴി ട്രെയിനുകള്‍ കടത്തി വിടാനുള്ള തീരുമാനം മലബാറിലെ യാത്രക്കാരുടെ യാത്രാ ദുരിതം ഇരട്ടിക്കും.
പാലക്കാട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന ആറ് ദീര്‍ഘ ദൂര ട്രെയിനുകളാണ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്താതെ ലിങ്ക് റെയില്‍ വഴി കടത്തി വിടുന്നത്. രണ്ട് വര്‍ഷം മുമ്പ് നടപ്പിലാക്കാന്‍ ശ്രമിച്ച ഈ തീരുമാനം ട്രേഡ് യൂനിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായരുന്നു. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ ട്രയാങ്കുലര്‍ സ്റ്റേഷനാക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാവവുന്നതാണ്. ഇതൊന്നും പരിഗണിക്കാതെ ട്രെയിനകളുടെ റൂട്ട് മാറ്റി യാത്രക്കാരെ ദുരിതത്തിലാക്കുന്ന പരിപാടിയില്‍ നിന്ന് റെയില്‍വെ പിന്‍വാങ്ങണമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് കൊല്ലറേത്തും സെക്രട്ടറി പി കെ ബൈജുവും ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്ന് ഡിആര്‍ഇയു കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ വിനോദ് ആവശ്യപ്പെട്ടു.

Post a Comment