കണ്ണൂര്‍: തെക്കീബസാറിലെ കടവരാന്തയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം ബംഗ്ലാക്കുന്നിലെ വി.പി.ഗോപി (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ജോലി അന്വേഷിച്ച് കണ്ണൂരിലെത്തിയതാണെന്നാണ് സംശയിക്കുന്നത്. വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷിക്കുന്നുണ്ട്. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
ബന്ധുക്കളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ കീശയിലുള്ള പേഴ്സില്‍ നിന്നാണ് പേരും സ്ഥലവും വ്യക്തമായത്.
ബന്ധുക്കളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ കീശയിലുള്ള പേഴ്സില്‍ നിന്നാണ് പേരും സ്ഥലവും വ്യക്തമായത്.
Post a Comment