പ്രതിശ്രുത വരനെ നഗ്‌നചിത്രം കാണിച്ച് വിവാഹം മുടക്കിയ ഡ്രൈവര്‍ക്കെതിരേ കേസ്

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ ബന്ധുവായ യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി അത് പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കിയെന്ന പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരേ കേസ്. ചെമ്പിലോട്ടെ മുപ്പത്തുകാരിയുടെ പരാതിയിലാണ് കോയ്യോടെ അഭിലാഷ്ബാബുവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്. യുവതിയുടെ പിതാവിന്റെ ബന്ധുവാണ് ഇയാള്‍. ചെമ്പിലോട് പഞ്ചായത്ത് ജീവനക്കാരിയായ യുവതിയുടെ വീട്ടില്‍ നേരത്തെ കാറുണ്ടായിരുന്നു. ഈ കാറിലാണ് യുവതി കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോകാറുണ്ടായിരുന്നത്. കാറിലെ െ്രെഡവറായിരുന്നു അഭിലാഷ്. ഇയാള്‍ നിര്‍ബന്ധിച്ച് യുവതിയുടെ നഗ്‌നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നുവത്രെ. കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം ഉറപ്പിച്ചപ്പോള്‍ പ്രതിശ്രുത വരനെ ഫോട്ടോ കാണിച്ച് വിവാഹം മുടക്കിയെന്നാണ് പരാതി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم