സ്‌കൗട്ട്‌ഗൈഡ് അധ്യാപക സംഗമം തുടങ്ങി

കണ്ണൂര്‍: സ്‌കൗട്ട്‌ഗൈഡ് അധ്യാപക സംഗമം ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള ഉദ്ഘാടനംചെയ്തു.
മൂന്നുദിവസത്തെ പരിശീലന പരിപാടിക്കും തുടക്കമായി. പ്ലസ് ടു, എസ്.എസ്.എല്‍.സി. പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സ്‌കൗട്ട്‌ഗൈഡ് അംഗങ്ങള്‍ക്ക് ഉപഹാരവും കുറ്റിയാട്ടൂര്‍ മാവിന്‍തൈകളും നല്‍കി.ദേശീയതലത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള െ്രെപംമിനിസ്‌റ്റേഴ്‌സ് ഷീല്‍ഡ് രണ്ടാം വര്‍ഷവും നേടിയ അഞ്ചരക്കണ്ടി എച്ച്.എസ്.എസ്. ഗൈഡുകളെ അനുമോദിച്ചു.
സ്‌കൗട്ട്‌ഗൈഡ് ജില്ലാ പ്രസിഡന്റ് റോസമ്മ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സോണി കോമത്ത്, സക്കീര്‍ ഹുസൈന്‍, വി.പി.ഗിരീഷ്, എം.കെ.സജിത്ത്, എ.ഉഷ എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم