സനല്‍കുമാര്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ

കണ്ണൂര്‍: ടൗണ്‍ സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പ്രേംസദനെ സ്ഥലം മാറ്റി. കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്‌റ്റേഷനിലെ എസ്‌ഐ ആയാണ് പുതിയ നിയമനം. നിലവില്‍ നീലേശ്വരം എസ്‌ഐയായ സനല്‍കുമാറിനെയാണു കണ്ണൂര്‍ ടൗണ്‍ എസ്‌ഐയായി നിയമിച്ചിരിക്കുന്നത്. ചുമതലയേറ്റു രണ്ടുമാസത്തിനകംതന്നെ കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ക്കു തുമ്പുണ്ടാക്കുകയും വാറണ്ട് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്യുകയും ചെയ്തശേഷമാണ് പ്രേംസദന്‍ കണ്ണൂര്‍ വിടുന്നത്‌

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post