മട്ടന്നൂര്‍: ട്രെയിനില്‍ കണെ്ടത്തിയ അഞ്ചു വയസുകാരനെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബന്ധുക്കളെ ഏല്‍പിച്ചു. കഴിഞ്ഞദിവസം കണ്ണൂരില്‍നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ട്രെയിനിലാണ് അഞ്ചുവയസുകാരനായ വിഷ്ണുവിനെ ഒറ്റപ്പെട്ടനിലയില്‍ ട്രെയിന്‍ ജീവനക്കാര്‍ കണെ്ടത്തിയത്. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ കുട്ടിയെ റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. പിന്നീട് കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ഹോമിലാക്കിയ കുട്ടിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചാവശേരി വെളിയമ്പ്രയിലെ രാജേഷ്-ശ്രീരഞ്ജിനി ദമ്പതികളുടെ മകനാണെന്നു മനസിലായി. ബന്ധുക്കളെ വിവരം അറിയിച്ചതിനെത്തുടര്‍ന്നു മാതൃസഹോദരന്‍ ചൈല്‍ഡ് ലൈന്‍ ഹോമിലെത്തി വിഷ്ണുവിനെ ഏറ്റുവാങ്ങി. കോയമ്പത്തൂരില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മയോടൊപ്പം കഴിഞ്ഞ ദിവസം വെളിയമ്പ്രയില്‍നിന്നു പുറപ്പെട്ടതായിരുന്നു വിഷ്ണുവെന്നു ബന്ധുക്കള്‍ പറഞ്ഞു. അമ്മയെക്കുറിച്ചു വിവരങ്ങളില്ല. പിതാവ് ഗള്‍ഫിലാണെന്നു പറയുന്നു.
വിഷ്ണുവിനെ തേടി ബന്ധുക്കളെത്തി
Unknown
0
Post a Comment