ടിപ്പറിനു മുകളില്‍ മരം പൊട്ടിവീണ് ഒരാള്‍ക്കു ഗുരുതരം

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ടിപ്പര്‍ ലോറിക്കു മുകളില്‍ മരം പൊട്ടിവീണ് ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസറായ ഏര്യം ആലക്കാട്ടെ കുന്നത്തുവീട്ടില്‍ വിജയകുമാറി (45) നാണു പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയില്‍ കുറ്റിക്കോല്‍ മുസ്‌ലിംപള്ളിക്കു സമീപത്തായിരുന്നു അപകടം. വീട്ടുപണിക്കുള്ള പൂഴിയുമായി കെഎല്‍ 13 എസ് 9240 ടിപ്പര്‍ ലോറിയില്‍ വരുമ്പോഴായിരുന്നു അപകടം.
റോഡരികിലുള്ള കൂറ്റന്‍ പൂമരത്തിന്റെ റോഡിലേക്കു പടര്‍ന്നുനിന്ന കൊമ്പ് ടിപ്പര്‍ ലോറിയുടെ കാബിനു മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. കാബിനിലിരുന്ന വിജയകുമാറിനു മാത്രമേ കാര്യമായ പരിക്കുള്ളൂ. നാട്ടുകാര്‍ ഓടിയെത്തിയാണു മരം മുറിച്ചുമാറ്റി വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post