മികച്ച വ്യാപാരിക്കും വ്യവസായിക്കുംഅവാര്‍ഡ് നല്കുന്നു

കണ്ണൂര്‍: വ്യവസായ-വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മലബാറിലെ മികച്ച വ്യാപാരിയെയും വ്യവസായിയെയും കണെ്ടത്തി അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. അതാതു മേഖലകളില്‍ കൈവരിച്ച നേട്ടത്തിന്റെയും പുരോഗതിയുടെയും സ്ഥാപനത്തിന്റെ പ്രതിബദ്ധത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മികവ് മുതലായവയുടെയും അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളാണ് അവാര്‍ഡിന്റെ പരിധിയില്‍പ്പെടുക. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം ചേംബര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം 30 നകം സി.വി. ദീപക്, ഓണററി സെക്രട്ടറി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കണ്ണൂര്‍ -670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04972703399

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post