ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തക സംഗമം സമാപിച്ചു

തലശ്ശേരി: ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തക സംഗമം വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
തലശ്ശേരി താലുക്ക് സംഗമം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ പി പ്രദീപ് കുമാര്‍ അധ്യക്ഷനായി. പി കെ ബൈജു, മുകുന്ദന്‍ മഠത്തില്‍, വി കെ സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സി സോമന്‍ സ്വാഗതവും എ പ്രേമരാജന്‍ നന്ദിയും പറഞ്ഞു.
തളിപറമ്പ് താലുക്കില്‍ മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദന്‍ അധ്യക്ഷനായി. എ കെ ചന്ദ്രന്‍, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി കെ ബൈജു, ഇ പി ദാമോദരന്‍ നമ്പ്യാര്‍, ജി ഡി നായര്‍ എന്നിവര്‍ സംസാരിച്ചു. വൈക്കത്ത് നാരായണന്‍ സ്വാഗതവും ടി പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post