പുഴയില്‍ കാണാതായ ചെത്തുതൊഴിളിയുടെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ്: കുപ്പം മംഗലശ്ശേരി പുഴയില്‍ ശനിയാഴ്ച വൈകുന്നേരം തോണിമറിഞ്ഞ് കാണാതായ നരിക്കോട് ഏച്ചില്‍മൊട്ടയിലെ ചെത്തുതൊഴിലാളി വാര്യമ്പത്ത് സുനില്‍കുമാറിന്റെ (27) മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തി. മംഗലശ്ശേരിയില്‍ അപകടം നടന്നയിടത്തുനിന്ന് അല്പം അകലെയായി വെള്ളത്തില്‍ പൊങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ സുരക്ഷാ പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ബോട്ടുകളിലും തോണികളിലുമായാണ് തിരച്ചില്‍ നടന്നത്.
വാര്യമ്പത്ത് രാഘവന്റെയും പരേതയായ പുഷ്പയുടെയും മകനാണ് സുനില്‍കുമാര്‍. സഹോദരങ്ങള്‍: പ്രശാന്തന്‍. പ്രദീപന്‍.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post