വൈദ്യുതി കമ്പി കൊമ്പില്‍ തട്ടി ഷോക്കേറ്റ് പശു ചത്തു

ചൊക്ലി: ഒളവിലത്ത് വൈദ്യുതാഘാതമേറ്റ് കറവപ്പശു ചത്തു. തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കൊപ്പയില്‍ പുരുഷുവിന്റെ പശുവാണ് തൊട്ടുത്ത പറമ്പില്‍ വെള്ളിയാഴ്ച 11 മണിയോടെ വൈദ്യുതാഘാതമേറ്റ് ചത്തത്.
മേയുന്നതിനിടെ നിലത്ത് തൊടാറായ വൈദ്യുതി കമ്പി പശുവിന്റെ കൊമ്പില്‍ തട്ടുകയാണുണ്ടായത്. വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലായിട്ട് പലതവണ ഓഫീസില്‍ അറിയിച്ചിട്ടും നടപടി എടുക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായി. ബോര്‍ഡിന്റെ അനാസ്ഥകാരണമാണ് പശുചത്തതെന്ന് ആരോപിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് ചൊക്ലി വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പശുവിനെ പോസ്റ്റ് മോര്‍ട്ടം നടത്തി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم