കണ്ണൂര്‍: എസ്എഫ്‌ഐ മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ കസ്റ്റഡിയിലെടുത്തവരെ സ്‌റ്റേഷനിലെത്തി ബലമായി മോചിപ്പിച്ചുവെന്നു കാണിച്ചു 15 സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ കേസ്. എന്‍. ചന്ദ്രന്‍, പി.രാമചന്ദ്രന്‍, കെ.പി. സഹദേവന്‍, ഒ.കെ. വിനീഷ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ടൗണ്‍ പോലീസ് കേസെടുത്തു. ഇന്നലെ നടന്ന കളക്ടറേറ്റു മാര്‍ച്ചിനിടെ പോലീസ് അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനിലെത്തിയ നേതാക്കള്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീഷണി മുഴക്കുകയും കസ്റ്റഡിയിലുള്ളവരെ ബലമായി മോചിപ്പിച്ചു കൊണ്ടു പോയെന്നുമാണ് കേസ്. മാര്‍ച്ചുമായി ബന്ധപ്പെട്ടു 300 ഓളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലുള്ളവരെ ബലമായി മോചിപ്പിച്ചതിന് സിപിഎം നേതാക്കള്‍ക്കെതിരേ കേസ്
Unknown
0
Post a Comment