മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് അറുപത് പേര്‍ക്ക് പരിക്ക്

തലശ്ശേരി : മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അറുപത് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് കാസര്‍കോട് പോവുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. തലശ്ശേരിയിലേക്ക് വരികയായിരുന്ന ശ്രദ്ധ ബസ് െ്രെഡവര്‍ പൂക്കോട് സ്വദേശി കെ. വിനോദനെ(45) ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ ഇതുവഴി ഗതാഗതം മുടങ്ങി. എടക്കാട് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട ബസ്സുകളെ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. െ്രെഡവര്‍ വിനോദനെ കൂടാതെ മുഴപ്പിലങ്ങാട് സ്വദേശി ടി.വി ബാബുവിനും(32) സാരമായി പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളി, ബി.ഇ.എം.പി, ഗവ. ഗേള്‍സ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതലും പരിക്കേറ്റത്.
എളയാവൂര്‍ സ്വദേശികളായ കെ. പ്രഭാകരന്‍ നായര്‍(61) മകള്‍ ജയലക്ഷ്മി(36) പാറാട് സ്വദേശി ഹനീഫ(55) ഗവ. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മുഴപ്പിലങ്ങാട് കുളം സ്വദേശിനി കളായ ഷംന(12) ജുമാന(13) കൊടുവള്ളി ഗവ. ഹൈസകൂളിലെ നിവേദ്(12) സഹോദരന്‍ സൗഗന്ധ്(10) ഷിനോജ്(15) ഷവാസ്(14) ഷെറിന്‍ ഷവാസ്(12) തലശ്ശേരി എസ്.ബി.ടിയിലെ തോട്ടട സ്വദേശിനി ശുഭശ്രീയില്‍ ധന്യ (24) മുഴപ്പിലങ്ങാട് സുരഭിയില്‍ ബിന്ദു(35) കണ്ണൂര്‍ ഹൗസിംഗ് സൊസൈറ്റിയിലെ പൊന്ന്യം സ്വദേശി പി. പ്രജിത്ത്, (30) ബി.ഇ.എം.പി ഹൈസ്‌കൂളിലെ മുഹമ്മദ്.പി(14) സമദ്(12) റിസ്‌വാന്‍(13) മുഹമ്മദ് റിയാസ്(16)തുടങ്ങിയവരെ സഹകരണാശുപത്രിയിലും തലശ്ശേരി ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. 38 പേരാണ് സഹകരണാശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. 22 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post