ബിഎസ്എന്‍എല്‍ ഓഫറുകള്‍

കണ്ണൂര്‍: പ്രതിമാസം 37 രൂപയുടെ സ്‌പെഷല്‍ താരീഫ് വൗച്ചര്‍ ഉപയോഗിച്ചാല്‍ ബിഎസ്എന്‍എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനൂകളില്‍ നിന്നും കേരളത്തിനകത്ത് എല്ലാ നെറ്റ്‌വര്‍ക്കിലേക്കുമുള്ള കോളുകള്‍ രണ്ടു സെക്കന്‍ഡിനു ഒരു പൈസ നിരക്കില്‍ ലഭിക്കും. ആക്ടിവേറ്റ് ചെയ്യുന്നതിന് എസ്ടിവി 37 എന്ന മെസേജ് 53733 ലേക്ക് അയയ്ക്കുകയോ സി -ടോപ്പ്അപ്പ് വഴി 37 രൂപയുടെ റീചാര്‍ജ് ചെയ്യുകയോ വേണം.
ബിഎസ്എന്‍എല്‍ മൊബൈലില്‍നിന്നു ഭാരതത്തിലെവിടെയും ഏതു നെറ്റ്‌വര്‍ക്കിലേക്കുമായി പ്രതിമാസം 400 മിനിറ്റ് സൗജന്യമായി സംസാരിക്കുന്നതിനു 135 രൂപയുടെ സ്‌പെഷല്‍ താരീഫ് വൗച്ചര്‍ ലഭ്യമാണ്. ആക്ടിവേറ്റ് ചെയ്യുന്നതിന് എസ്ടിവി 135 എന്ന മെസേജ് 53733 ലേക്ക് അയയ്ക്കുകയോ സി-ടോപ്പ്അപ്പ് വഴി 135 രൂപയുടെ റീചാര്‍ജ് ചെയ്യുകയോ വേണം. ഈ മാസം 30 വരെ 280 രൂപയുടെയും 550 രൂപയുടെയും ടോപ്പ്-അപ്പ് ഉപയോഗിച്ചാല്‍ മുഴുവന്‍ തുകയ്ക്കുമുള്ള സംസാരമൂല്യം ലഭിക്കും. ഈ ഓഫറുകള്‍ സിടോപ്പ് അപ്പ് വഴിയും പേപ്പര്‍ കൂപ്പണ്‍ വഴിയും ലഭ്യമാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post