പുസ്തക വിതരണം നടത്തി

കണ്ണൂര്‍: എം ആര്‍ എസ് ട്രസ്റ്റിന്റെയും മൂന്ന്‌നിരത്ത് മാധവറാവുസിന്ധ്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ 140 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകം വിതരണം ചെയ്തു. രാമജയം യു പി സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ പുസ്തകവിതരണം ഡിവൈ എസ് പി പി സുകുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനം ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മറ്റ് ക്ലബ്ബുകള്‍ മാധവറാവുസിന്ധ്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ മാതൃകയാക്കണമെന്നും പി സുകുമാര്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയില്‍ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ അത് ദുരുപയോഗം ചെയ്യാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം ആര്‍ എസ് ട്രസ്റ്റ് ചെയര്‍മാന്‍ കെ പ്രമോദ് അധ്യക്ഷത വഹിച്ചു. രാമജയം യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി വി സുജാത, യൂത്ത്‌കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്, റഷീദ് ചാലാട്, സമീര്‍രാജ്, ക്ലബ്ബ് പ്രസിഡന്റ് മൃദുല്‍, സെക്രട്ടറി ഇ വി രാഗേഷ് സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم