മദ്യലഹരിയില്‍ സ്‌കൂള്‍വാന്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുകയായിരുന്ന വാന്‍ മദ്യലഹരിയില്‍ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. സഹായിക്കെതിരേ കേസെടുത്തു. പള്ളിക്കുളത്തെ പ്രദീപനെ (40) യാണു വളപട്ടണം പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം പുതിയതെരു സ്റ്റൈലോ കോര്‍ണറിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. കെഎല്‍ 13 ഡബ്ല്യു 667 നമ്പര്‍ ടാറ്റാ മാജിക് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്കു റിപ്പോര്‍ട്ടു നല്‍കുമെന്നും പോലീസ് അറിയിച്ചു. പ്രദീപന്റെ സഹായി പള്ളിക്കുളത്തെ ദീപക്കിനെ (28) തിരേയാണു കേസെടുത്തത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم