കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ ആര്‍.എസ്.എസും ബി.ജെ.പി വിമതവിഭാഗവും തമ്മിലുളള ശീതസമരം മൂര്‍ച്ഛിക്കുന്നു. ബി.ജെ. പി വിമതവിഭാഗം രാഷ്ട്രീയ എതിരാളികളായ സി. പി. എമ്മുമായി അടുക്കുന്നതായാണ് സൂചന. വിമതനേതാവും ബി.ജെ. പി മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗവുമായ ഒ.കെ വാസുവിനെ സി.പി. എം ജില്ലാകമ്മിറ്റിയംഗം പി. ഹരീന്ദ്രന്‍, പാനൂര്‍ ഏരിയാസെക്രട്ടറി കെ.കെ പവിത്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചത് ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തല്‍.
പാനൂരിലെ വ്യാപാരഭവനില്‍ നടന്ന വിമതവിഭാഗം യോഗത്തിലെ അക്രമത്തിനു ശേഷം ഇന്നലെ പുലര്‍ച്ചെ കുന്നോത്ത് പറമ്പിലെ പൂവ്വത്തീന്‍കീഴില്‍, കല്ലുവളപ്പ് എന്നിവടങ്ങളില്‍ രണ്ടു വീടുകള്‍ക്കു നേരെ അക്രമമുണ്ടായി. ചെറുവഞ്ചേരി കല്ലുവളപ്പില്‍ താനിയുളള പറമ്പത്ത് പുജാനുവിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അക്രമം നടന്നത്. ശക്തമായ കല്ലേറില്‍ മുന്‍വശത്തെ തൂണ്‍, വാതിലുകള്‍, മേല്‍ക്കൂരയിലെ ഓടുകള്‍ എന്നിവ തകര്‍ന്നു. നേരത്തെ വീട്ടിനു മുന്നില്‍ നിന്ന് ഒരുസംഘമാളുകള്‍ അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പാനൂര്‍ സി. ഐ ജയന്‍ ഡൊമനിക്കിന് പരാതി നല്‍കി. സ്വാമി പീടികയ്ക്കു സമീപം യു.പി ബാബുവിന്റെ ഇരുനില വീടിന്റെജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.
പാനൂര്‍വ്യപാരഭവനില്‍ വിമത വിഭാഗം യോഗം നടന്നുകൊണ്ടിരിക്കെ ഒ.കെ വാസു, എ. അശോകന്‍ എന്നിവരെയുള്‍പ്പെടെ അക്രമിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍. എസ്. എസ് പ്രവര്‍ത്തകരെ തലശേരി എ.സി. ജെ. എം കോടതി റിമാന്‍ഡ് ചെയ്തു. ആര്‍. എസ്. എസ് പാനൂര്‍ താലൂക്ക് കാര്യവാഹക് കൈവേലിക്കലിലെ കെ.സി വിഷ്ണു, താലൂക്ക് ശാരീരിക് ശിക്ഷക് പ്രമുഖ് ടി. പി സുരേഷ്ബാബു എന്നിവരാണ് റിമാന്‍ഡിലായത്.
സംഘപരിവാര്‍ ശക്തികേന്ദ്രമായ പാനൂരില്‍ ബി.ജെ. പിയിലുണ്ടായ ഉരുള്‍പൊട്ടലും ആര്‍. എസ്. എസുമായുളള ഏറ്റുമുട്ടലും വ്യാഴാഴ്ച നടന്ന ബി.ജെ. പി ജില്ലാകമ്മിറ്റിയോഗം ചര്‍ച്ച ചെയ്തു. അഖിലേന്ത്യാജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസ് പങ്കെടുത്ത യോഗത്തില്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ധാരണയായി. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി.ജെ.പിയിലുണ്ടാകുന്ന ചേരിപ്പോര് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ആര്‍. എസ്. എസ് ബി.ജെ. പി സംഘടനകളുടെ ഉന്നത നേതാക്കള്‍ ഈവിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന.

Keywords: Kerala, Kannur, RSS, BJP, Panoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News.
Post a Comment