മുഖ്യമന്ത്രിക്ക് നേരെ അക്രമം: ഒരു പൊലീസുകാരനെകൂടി സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെകൂടി ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തു. പേരാവൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും വീഡിയോഗ്രാഫറുമായ ശിവപുരം സ്വദേശി ശിവദാസനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Police-Suspend

പേരാവൂര്‍ സി. ഐയാണ് ശിവദാസനെ സമരക്കാരുടെ വീഡിയോ പകര്‍ത്താന്‍ ചുമതലപ്പെടുത്തിയത്. ശിവദാസന്‍ അക്രമം മുഴുവന്‍ ചിത്രീകരിച്ചുവെങ്കിലും പിന്നീട് പരിശോധിച്ചപ്പോള്‍ കാല്‍പ്പാദങ്ങള്‍ മാത്രമെ പതിഞ്ഞുളളൂ. അക്രമം നടത്തിയ പ്രവര്‍ത്തകരുടെ മുഖം ചിത്രീകരിക്കാത്തതിനെ തുടര്‍ന്നാണ് ശിവദാസനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പൊലീസിലെ ഇടതു അനുകൂല സംഘടനയില്‍പ്പെട്ടയാളാണ് ശിവദാസന്‍.

Keywords: Kerala, Kannur, Police, Suspended, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post