കണ്ണൂര്‍: ഭൂരഹിത പദ്ധതിയിലൂടെ ഭൂമി ലഭിക്കുന്നവര്‍ക്ക് ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം വീടു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുമെന്ന് കേന്ദ്രഗ്രാമവികസനവകുപ്പ് മന്ത്രി ജയറാംരമേശ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഭൂരഹിതജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് തന്നെ ആദ്യമായി നടപ്പിലാക്കുന്ന ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന പദ്ധതിയുടെ നേട്ടം കൈവരിച്ച കണ്ണൂര്‍ ചരിത്ര മുഹൂര്‍ത്തത്തിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം 2.5 ലക്ഷം ഭൂരഹിതരായവര്‍ക്ക് സ്വന്തമായി മൂന്ന് സെന്റ് ഭൂമി ലഭിക്കുകയെന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമായ നേട്ടമാണ്.
സാക്ഷരതയിലും ആരോഗ്യവിദ്യാഭ്യാസ രംഗത്തും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന്റെ ഈ നേട്ടം കേരളത്തെ ഏറെ ഉയരത്തിലെത്തിച്ചു. ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയും പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച റവന്യൂ വകുപ്പും ജില്ലാ കലക്ടറും അഭിനന്ദനം അര്‍ഹിക്കുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി അടൂര്‍ പ്രകാശ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗ ഗുണഭോക്താക്കള്‍ക്കുളള പട്ടയവിതരണം കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് മൂന്ന് സെന്റ് ഭൂമി ദാനം ചെയ്ത മൊകേരി വില്ലേജ് ഓഫീസര്‍ വി പി നസീമ, ആറുസെന്റ് ഭൂമി നല്‍കിയ മാനന്തേരിയിലെ പുതുശ്ശേരി മഹേന്ദ്രന്‍ എന്നിവര്‍ക്കുളള പ്രശംസാ പത്രം കേന്ദ്രമന്ത്രി ജയറാം രമേശ് വിതരണം ചെയ്തു. 11033 പേര്‍ക്ക് മൂന്ന് സെന്റ് ഭൂമിയും പട്ടിക വര്‍ഗത്തില്‍പ്പെട്ട 73 പേര്‍ക്ക് ഒരേക്കര്‍ വീതവുമാണ് വിതരണം ചെയ്തത്.
Keywords: Kerala, Kannur, House, Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment