'നിതാഖത്ത്: സൗദിയില്‍ നിന്നും തിരിച്ചുവരുന്ന മലയാളികളുടെ വിമാനയാത്രാക്കൂലി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും'

Nitaqat
കണ്ണൂര്‍: നിതാഖത്ത് നിയമത്തിന്റെ സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിന്നും തിരിച്ചുവരുന്ന മലയാളികളുടെ വിമാനയാത്രാക്കൂലി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും നടപ്പിലാക്കാത്ത പദ്ധതിയാണിത്. വന്‍സാമ്പത്തിക ബാധ്യതയ്ക്കിടയാക്കുമെങ്കിലും പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈക്കാര്യം നടപ്പിലാക്കുന്നത്. സൗദിയില്‍ നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. നാളെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ പുനരധിവാസ പാക്കേജ് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും. തിരിച്ചുവരുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല.

എന്നാല്‍ തിരിച്ചെത്തുന്നവര്‍ക്ക് സ്വയംതൊഴില്‍ സംരഭത്തിനുളള സാഹചര്യമൊരുക്കും. ബാങ്ക് വായ്പ ഉള്‍പ്പെടെയുളളവ എളുപ്പം ലഭ്യമാക്കാനുളള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. നിതാഖത്ത് നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാര്‍ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍പരമാവധി ഉള്‍ക്കൊണ്ടിട്ടുണ്ട്. ഏഴുമാസത്തെ സമയകാലാവധിയാണ് അനുവദിച്ചത്. ഇനിയും സമയം ദീര്‍ഘിപ്പിച്ചുതരണമെന്നു പറയാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Kerala, Kannur, Nithaqath, Minister, KC Joseph, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post