വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

തലശ്ശേരി: ട്യൂഷന്‍ ക്‌ളാസിലേക്കുളള വഴി മധ്യേ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി പാലയാട് അണ്ടലൂര്‍ റോഡിലെ തട്ടാരി മുക്കിലുളള വരുണ്‍ ഗംഗനെ(13)യാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാറിലെത്തിയ അഞ്ജാതര്‍ വെളെളാഴുക്കുഭാഗത്തേക്ക് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
Kannur

വെളെളാഴുക്കിലെ ഡോ.ശശിധരന്റെ വീടിനു മുന്നിലെ റോഡില്‍വച്ചാണ് സംഭവം. കുട്ടി ബഹളംവെച്ചതോടെ കാറുമായി സംഘം വെളെളാഴുക്ക് കോളേജ് കുന്നുമ്പ്രം റോഡിലേക്ക് മാറി. കുട്ടി ഈവഴി നടന്നുവരുന്നതിനിടയില്‍ വീണ്ടും കാറില്‍ വലിച്ചുകയററാന്‍ ശ്രമിച്ചുവെങ്കിലും വരുണ്‍ കുതറിമാറി ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കി.

Keywords: Kerala, Thalassery, Student, Tution, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post