കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ അക്രമം

തലശ്ശേരി: പിണറായി ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍പാറയിലും കതിരൂര്‍ നാലാം മൈലിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ അക്രമം. പൊട്ടന്‍പാറയിലെ ഇന്ദിരാഭവന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഞ്ജാതര്‍ അടിച്ചുതകര്‍ത്തത്. കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
Congress


അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി. എം ജില്ലാസെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തപ്പോള്‍ ഇന്ദിരാഭവന്‍ അക്രമിക്കപ്പെട്ടിരുന്നു. അററകുററപ്പണി നടത്തിയതിനു ശേഷം ഈയിടെയാണ് കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തത്. നാട്ടിലെവിടെ രാഷ്ട്രീയ സംഘര്‍ഷമുണ്ടായാലും പൊട്ടന്‍പാറയിലെ ഇന്ദിരാഭവനു നേരെ സി.പി.എം അക്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ധര്‍മ്മടം പൊലീസ് കേസെടുത്തു. കതിരൂര്‍ നാലാം മൈലിലെ ജവഹര്‍ നഗറിലുളള പ്രിയദര്‍ശിനി യൂത്ത് ക്‌ളബ് ഇന്നലെ പുലര്‍ച്ചെ തന്നെയാണ് അക്രമിക്കപ്പെട്ടത്. ക്‌ളബിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ മുപ്പതോളം കൊടികള്‍ മോഷ്ടിച്ചു. ഗാന്ധിഫോട്ടോയും കാരംസ് ബോര്‍ഡും നശിപ്പിച്ചു.

Keywords: Kerala, Thalassery, CPM, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post