'എം.എല്‍.എമാര്‍ പ്രതികളാണെങ്കില്‍ അവരെ അറസ്റ്റു ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല'

കണ്ണൂര്‍: മുഖ്യമന്ത്രിക്കു നേരെയുണ്ടായ അക്രമകേസില്‍ എം. എല്‍. എമാര്‍ പ്രതികളാണെങ്കില്‍ അവരെ അറസ്റ്റു ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയ്ക്കകത്തോ, പരിസരത്തോവച്ചു അറസ്റ്റു ചെയ്യുന്നതിനാണ് മുന്‍കൂര്‍ അനുമതി വേണ്ടത്.

G. Karthikeyanകണ്ണൂരിലേതു പോലുളള സംഭവങ്ങളില്‍ അറസ്റ്റു നടത്തിയിട്ട് സ്പീക്കറെ അറിയിച്ചാലും മതിയാകും. എന്നാല്‍ ഡി. ഐ.ജി റാങ്കിലുളള പൊലീസ്ഉദ്യോഗസ്ഥനു മാത്രമെ എം. എല്‍. എയെ അറസ്റ്റു ചെയ്യാന്‍ അധികാരമുളളുവെന്നും ജി.കാര്‍ത്തികേയന്‍ പറഞ്ഞു.

keywords: Kerala, Kannur, Malayalam News, G. Karthikeyan,  National News, Kerala News, International News, Sports News, Entertainment, Stock News. current top stories.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post