ഷഫ്‌ന വധം: അഫ്‌സലിനെ കുവൈത്തില്‍ കേരളപൊലീസ് അറസ്റ്റു ചെയ്തു

തലശേരി: കണ്ണൂര്‍-തലശേരി ഷഫ്‌ന വധക്കേസ് പ്രതിയായ ചിറക്കരയിലെ അഫ്‌സലിനെ കുവൈത്തില്‍ കേരളപൊലീസ് അറസ്റ്റു ചെയ്തു. കുവൈത്ത് പോലീസ് പിടികൂടിയ അഫ്‌സലിനായി കണ്ണൂര്‍ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി ലോറന്‍സ്, തലശേരി സിഐ വി.കെ.വിശ്വംഭരന്‍ നായര്‍ എന്നിവരാണ് കുവൈത്തിലെത്തിയത്.

പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാഴ്ച മുമ്പാണ് അഫ്‌സല്‍കുവൈറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിടിയിലായത്. കേരളത്തിലെ വധക്കേസ് വിചാരണയ്ക്കിടെ ജാമ്യത്തില്‍ മുങ്ങിയ അഫ്‌സല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തിലേക്കു കടക്കുകയായിരുന്നു. അഫ്‌സലിനെതിരെ നേരത്തെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2004 ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം. തലശേരി ക്രൈസ്റ്റ് കോളജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഷഫ്‌നയെ പ്രണയാഭ്യര്‍ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയിരുന്നു അഫ്‌സല്‍. തന്റെ പ്രണയാഭ്യര്‍ഥന നിരസിച്ച ഷഫ്‌നയെ വീട്ടിലേക്കു മടങ്ങുംവഴി മാതാപിതാക്കളുടെ കണ്‍മുമ്പില്‍വച്ച് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ പ്രതിയെ പിറ്റേന്നു തന്നെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.
Afsal, Kannur, Shafna case


എന്നാല്‍ കേസിന്റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ പ്രതി 2005 ജൂലായ് അഞ്ചിന് കുവൈത്തിലേക്കു കടക്കുകയായിരുന്നു. താജ് പാഷ ഖാന്‍ എന്നവ്യാജപ്പേരില്‍ ബാംഗളൂര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് അഫ്‌സല്‍ വ്യാജപാസ്‌പോര്‍ട്ട് എടുത്തത്. കുവൈത്തിലുണ്ടായിരുന്ന സഹോദരിയുടെയും ഭര്‍ത്താവിന്റെയും അടുത്തേയ്ക്കാണ് അഫ്‌സല്‍പോയത്. ഇവരുടെ സഹായത്തോടെ കുറച്ചുനാള്‍ ജലീബ് അല്‍ ഷുയൂഖിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ജോലിനോക്കി. പിന്നീട് മറ്റൊരു സ്ഥാപനത്തില്‍ജോലി നോക്കവേയാണ് പിടിയിലാകുന്നത്.

Also Read:
ശഫ്‌ന വധക്കേസ്: അഫ്‌സല്‍ കുവൈത്തില്‍ കസ്റ്റഡിയിലായി; ചൊവ്വാഴ്ച കേരളത്തിലെത്തിക്കും

Keywords: Kerala, Kannur, Police, Afsal, Shafna, lover, murder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post