കണ്ണൂര്‍: അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരെ കാണാന്‍ സിറ്റി പൊലീസ് സ്‌റ്റേഷനിലെത്തിയ സി. പി. എം നേതാക്കളും പൊലീസും തമ്മില്‍ വാക്കേറ്റം. തിങ്കളാഴ്ച രാവിലെ ഒമ്പതേമുക്കാലിനാണ് സി. പി. എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍, കെ. പി സഹദേവന്‍, കെ.കെ രാഗേഷ്, എ. എന്‍ ഷംസീര്‍ , എം. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി സ്‌റ്റേഷനിലെത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പ്രവര്‍ത്തകരെ സിറ്റി സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചിരുന്നത്. നേതാക്കന്‍മാര്‍ക്കൊപ്പമെത്തിയ പ്രവര്‍ത്തകരെ അകത്തു കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. അല്‍പ്പനേരത്തെ വാക്കേററത്തിനു ശേഷം നേതാക്കന്‍മാര്‍ അകത്തുകടന്നു. നേതാക്കന്‍മാര്‍ തിരിച്ചുവരുമ്പോള്‍ ഗേററ് അടച്ച നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് എം.വി ജയരാജനും എം. സുരേന്ദ്രനും പൊലീസുമായി വീണ്ടും തര്‍ക്കിച്ചു.
തുടര്‍ന്ന് രണ്ടുപേരും അടച്ചിട്ട ഗേററിനു മുകളിലൂടെ കടന്നാണ് അപ്പുറമെത്തിയത്. തുടര്‍ന്ന് ഗേററ് തുറന്ന് പി.ജയരാജനും മററും പുറത്തേക്ക് വന്നു. ഇവര്‍ പുറത്തുപോയപ്പോഴാണ് സ്ഥിതി ശാന്തമായത്.
Keywords: Kerala, Kannur, CPM, Police, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Post a Comment