തളിപ്പറമ്പ്: കൊട്ടിലയില്‍ ഇ.കെ വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള മദ്രസ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ഇ.കെ വിഭാഗം സുന്നി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിക്കോട് എറന്തലയിലെ പൊന്നന്‍ മുഹമ്മദിനെ(60)യാണ് അറസ്ററു ചെയ്തത്.
തീവെപ്പിനെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും മററു പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മുഹമ്മദിന്റെ മകളുടെ വീട് കത്തിനശിച്ച മദ്രസയ്ക്കു സമീപമാണ്. സംഭവദിവസം പുലര്‍ച്ചെ 4.30നും 4.45നും ഇടയില്‍ മദ്രസയ്ക്കടുത്തുളള റോഡില്‍ ഇയാള്‍ നില്‍ക്കുന്നതായി സമീപവാസികള്‍ കണ്ടിട്ടുണ്ട്. സുബ ഹ് നമസ്‌കാരത്തിന് പളളിയില്‍ എത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. നാലുപേര്‍ മദ്രസ കത്തിക്കുമ്പോള്‍ മുഹമ്മദ് പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ കൂട്ടുപ്രതികള്‍ ഉടന്‍ അറസ് ററിലാകുമെന്ന് പൊലീസ് പറഞ്ഞു.
ഓണപ്പറമ്പ് കൊട്ടിലയില്‍ നൂറുല്‍ ഇസ്ലാം മദ്രസ കത്തിച്ച കേസില്‍ ഇ.കെ വിഭാഗം പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെ ഇ.കെ വിഭാഗം സമസ്തയുടെ ഭീകരമുഖം വെളിച്ചത്തുവന്നിരിക്കുകയാണെന്ന് എസ്. വൈ. എസ് ജില്ലാകമ്മിററി പ്രസ്താവിച്ചു. ഓണപ്പറമ്പില്‍ പളളിയും മദ്രസയും അടിച്ചു തകര്‍ത്ത് വിശ്വാസികള്‍ക്കു മുന്നില്‍ പ്രതിക്കൂട്ടിലായതോടെ സ്വന്തം മദ്രസ കത്തിച്ച് സുന്നികളെ കളളക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയ ഇ.കെ വിഭാഗത്തിന്റെ ശ്രമം പൊളിഞ്ഞത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്. മുസ്ലീങ്ങളുടെ പുണ്യഗ്രന്ഥമായ ഖുര്‍ ആന്‍ കത്തിക്കാന്‍ പോലും മടിയില്ലാത്ത ഇക്കൂട്ടര്‍ സമസ്തയുടെ പേരും കൊടിയും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജില്ലാകമ്മിററിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എസ്. വൈ. എസ് നേതാക്കളായ അബ്ദുലത്തീഫ് സഅദി, അശ്രഫ് സഖാഫി കടവത്തൂര്‍, പ്രൊഫ. യു.സി അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Thaliparamba, EK, AP, Sunni, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment