പാറാട് സ്‌ഫോടനം: സമഗ്രാന്വേഷണം നടത്തണമെന്ന് പി.ജയരാജന്‍

കണ്ണൂര്‍: പാറാട് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭരണത്തിന്റെ തണലില്‍ ലീഗ് കേന്ദ്രങ്ങളില്‍ ആയുധ നിര്‍മ്മാണവും പരിശീലനവും നടക്കുന്നുവെന്നആരോപണം ശരിവെക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് പാറാടുണ്ടായ സ്‌ഫോടനം.

നാലു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും കൈപ്പത്തിയടക്കം ചിതറിത്തെറിക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ലീഗ് ക്രിമിനലുകളുടെ കേന്ദ്രമാണ് ഈ മേഖലയെന്നും ജയരാജന്‍ ആരോപിച്ചു.
P. Jayarajan


ഒരു വര്‍ഷം മുമ്പ് ഈ പ്രദേശത്തെ ഒരു പളളിക്കു പിന്നിലുളള പറമ്പില്‍ നിന്ന് 30 ബോംബുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ആറുമാസം മുമ്പ് ഇതേ സ്ഥലത്തെ ലീഗ് ഓഫീസിന്റെ പുറകു വശത്തു നിന്ന് തോക്കടക്കമുളള ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഒരു ലീഗ് നേതാവിന്റെ സഹോദരന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ലീഗ് നേതൃത്വത്തിലെ ചില ഉന്നതരുടെ സമ്മര്‍ദ്ദംകാരണം പൊലീസ് കേസൊതുക്കുകയായിരുന്നുവെന്ന് ജയരാജന്‍ ആരോപിച്ചു.

സി. പി. എം നടത്തുന്ന മുസ്ലീം പ്രീണനത്തിന്റെ ഭാഗമായാണ് കണ്ണൂരില്‍ മുസ്ലീങ്ങളും ഇടതുപക്ഷവും എന്ന വിഷയത്തില്‍ സാംസ്‌കാരിക കൂട്ടായ്മ നടത്തിയതെന്ന ചില കേന്ദ്രങ്ങളുയര്‍ത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജയരാജന്‍ വ്യക്തമാക്കി. കെ.കെ രാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur,  CPM, P. Jayarajan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post