മന്ത്രി കെ.പി മോഹനന്റെ ഇരട്ടപുത്രിമാര്‍ വിവാഹിതരായി

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India

കണ്ണൂര്‍: കൃഷിമന്ത്രി കെ.പി മോഹനന്‍-ഹേമജ ദമ്പതിമാരുടെ ഇരട്ടപുത്രിമാര്‍ വിവാഹിതരായി. രജില മോഹന(ചിന്നു)നു കൊയിലാണ്ടി മുചുകുന്ന് പാര്‍വതി നിലയത്തില്‍ വി.കെ.വിശ്വനാഥന്‍ നമ്പ്യാരുടെയും ശാന്തയുടെയും മകന്‍ മധു വിശ്വനാഥനും, രമിലാ മോഹന(മിന്നു)നു മേലെ ചമ്പാട് പുത്തന്‍പുരയില്‍ പി. സി പത്മനാഭന്‍ നമ്പ്യാരുടെയും സദാക്ഷിയുടെയും മകന്‍ സന്ദീപും വരണമാല്യം ചാര്‍ത്തി.

പുത്തൂരിലെ മന്ത്രിയുടെ വസതിയില്‍ രാവിലെ 9.25നും 10.45നും മധ്യേയുളള മുഹൂര്‍ത്തത്തിലാണു താലികെട്ട്. എം.സി.എ. ബിരുദധാരികളായ രമിലയും രജിലയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരികയാണ്. കുവൈത്ത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണു മധു വിശ്വനാഥന്‍. സന്ദീപ് ഒമാനി ഇന്‍ഡസ്ട്രിയലില്‍ ഡിസൈനറായി ജോലി ചെയ്തുവരികയാണ്.


ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ശശിതരൂര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, സംസ്ഥാന ആഭ്യമന്ത്രിമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ കെ.ബാബു, എ.പി അനില്‍കുമാര്‍, വി.എസ് ശിവകുമാര്‍, ഷിബു ബേബി ജോണ്‍, കെ.സി ജോസഫ്, പി.ജെ ജോസഫ്, എം.കെ മുനീര്‍, പി.കെ ജയലക്ഷ്മി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ സ്പീക്കര്‍മാരായ എ വിജയകുമാര്‍, കെ രാധാകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി .എന്‍ ചന്ദ്രന്‍, കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പളളി രാമചന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍, പി.വി. ചന്ദ്രന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍, എം കെ രാഘവന്‍ എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.എ സരള, കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍, ജില്ലമേധാവി പോലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍, സി.പി.എം. കേന്ദ്രകമ്മിറി അംഗങ്ങളായ ഇ പി ജയരാജന്‍ എം.എ..എ., പി.കെ ശ്രീമതി, കെ.കെ ശൈലജ, ബി.ജെ.പി. നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍, എം.എ..എമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post