ഉമ്മന്‍ചാണ്ടിയെ അക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറയാന്‍ പിണറായിക്ക് ധൈര്യമുണ്ടോ?

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന സി.പി.എം ജില്ലാനേതാക്കളുടെ പ്രസ്താവന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോയെന്ന കാര്യം പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ. സുധാകരന്‍ എം. പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പറയാന്‍ പിണറായിക്ക് ധൈര്യമുണ്ടോ.. അക്രമി സംഘത്തില്‍പ്പെട്ടയാളുടെ ഫോട്ടോ പത്രത്തില്‍ വന്നിട്ടുണ്ട്. ഒരാള്‍ശ്രീകണ്ഠാപുരത്തെ സി. പി.എം ഡി.വൈ. എഫ്. ഐ നേതാവ് രാജേഷാണ്.

പി.ജയരാജനെ അറസ്റ്റു ചെയ്തപ്പോള്‍പൊലീസ് സ്‌റ്റേഷന്‍ അക്രമിച്ച കേസില്‍ പ്രതിയാണിയാള്‍. ചിത്രത്തില്‍ കാണുന്ന നീലഷര്‍ട്ടിട്ടയാള്‍ അഴീക്കോട് ചാല്‍ സ്വദേശി സജിത്താണ്. ഡി.വൈ. എഫ്. ഐ നേതാവും ജില്ലാബാങ്ക് അഴീക്കോട് ശാഖയിലെ അെ്രെപസറുമാണിയാള്‍. പൊലീസ് അറസ്റ്റു ചെയ്ത അനീഷ് ചേലോറ സ്‌കൂളില്‍ വച്ച് കെ. എസ്. യുക്കാരെ ക്രൂരമായി തല്ലിചതച്ചയാളാണ്.

ജയരാജനെ അറസ്റ്റു ചെയ്തപ്പോള്‍പെരിങ്ങോം പൊലീസ് സ്‌റ്റേഷന്‍ അക്രമിച്ച കേസില്‍ ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മധുരജോഷിയുടെ നേതൃത്വത്തിലുളള ചാലക്കുടിയിലെ ക്വട്ടേഷന്‍ സംഘമാണ് കണ്ണൂരിലെത്തി അക്രമം നടത്തിയെന്നാണ് സി.പി. എം നേതാക്കള്‍ പറയുന്നത്. മധുരജോഷി രണ്ടരവര്‍ഷം മുമ്പ് മരിച്ചയാളാണ്. തൃശൂരിലെ സി.പി. ഐ നേതാവായ രാജനെ സി.പി.എം പ്രവര്‍ത്തകര്‍ നിരന്തരം അക്രമിച്ചപ്പോള്‍സ്വയം രക്ഷയ്ക്കായി രാജന്‍ ഏര്‍പ്പെടുത്തിയ ചാവേര്‍ സംഘമാണ് മധുരജോഷിയുടെയുടെതെന്നും സുധാകരന്‍ വ്യക്തമാക്കി.
K Sudhakaran MP

Keywords: Kerala, Kannur, CPM, Oommen Chandi, Pinarai Vijayan, K. Sudhakaran M.P, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post