കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന പേരില്‍ ചാനലുകളില്‍വന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതിലൂടെ വ്യക്തമായത് പോലീസിന്റേയും ചില മാധ്യമങ്ങളുടേയും ഗൂഡാലോചനയാണെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഡി വൈ എഫ് ഐ യും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരായി നടത്തിയ സമാധാനപരമായ കരിങ്കൊടി പ്രതിഷേധത്തെ താറടിച്ചുകാണിക്കാനും യുവജന
നേതാക്കളേയും പ്രവര്‍ത്തകരേയും അക്രമകാരികളായി ചിത്രീകരിക്കാനുമുളള ഭരണകൂടമാധ്യമ ഭീകരതയാണിതെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.
മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു വെന്നാരോപിച്ച് എല്‍. ഡി എഫ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന നരനായാട്ടിനു കൊഴുപ്പേകാന്‍ ചില ദൃശ്യവാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ കല്ലെറിയുന്ന
ഡി വൈ എഫ് ഐ പ്രവര്‍ത്തകനെന്നു പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ വ്യക്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന കാര്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഡി.വൈ. എഫ്. ഐ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, DYFI, CM, Police, channel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories.
Post a Comment