കണ്ണൂര്‍: ആയിക്കര ഓപണ്‍മാര്‍ക്കറ്റിലെ മത്സ്യവ്യാപാരികളെ ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയിക്കരയില്‍ പൂര്‍ണ്ണം. തീരപ്രദേശവും കടകമ്പോളങ്ങളും ചൊവ്വാഴ്ച വിജനമായി.
തൊഴിലാളികളാരും തന്നെ മത്സ്യവില്‍പ്പനയ്‌ക്കെത്തിയില്ല. ഹര്‍ത്താലിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആയിക്കരയിലും പരിസരത്തും കനത്ത പൊലീസ് സന്നാഹമൊരുക്കിയിരുന്നു. തിങ്കളാഴ്ച മത്സ്യമാര്‍ക്കററ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ 43വ്യാപാരികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ 40 പേരെ ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും മൂന്നുപേരെ ജാമ്യമില്ലാവകുപ്പു പ്രകാരമാണ് അറസ്റ്റു ചെയ്തത്.
പൊലീസ് വാഹനം കല്ലെറിഞ്ഞുതകര്‍ത്തുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റു ചെയ്തത്. നീര്‍ച്ചാലിലെ ഷാജിനിവാസില്‍ നിര്‍ഷാന്‍(18) സിററിയിലെ തായിപ്പുര മുന്‍സീര്‍(22) മരക്കാര്‍കണ്ടി നിഷാനിവാസില്‍ നാസില്‍ റാഷിദ്(21) എന്നിവരാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റിലായത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അന്യായമായി സംഘം ചേരല്‍, റോഡു ഉപരോധിക്കല്‍ എന്നീ കുററങ്ങളാണ് മററു നാല്‍പതുപേര്‍ക്കെതിരെ ചുമത്തിയത്. ചൊവ്വാഴ്ച മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമെന്നാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചിരുന്നുവെങ്കിലും നിര്‍മ്മാണ പ്രവൃത്തികളൊന്നും ആരംഭിച്ചില്ല.ഇന്ന് പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി മത്സ്യമാര്‍ക്കററുകള്‍ അടച്ചിടും.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മത്സ്യ ശേഖരം പൊലീസ് നശിപ്പിച്ചതായി മത്സ്യവ്യാപാരികള്‍ ആരോപിച്ചു. ഫ്‌ളാറ്റ് ലോബിക്കുവേണ്ടി നഗരസഭാധികൃതര്‍ ഒത്തുകളിക്കുകയാണ്. പൊലീസ് ഇവര്‍ക്കു വേണ്ടി ഒത്താശചെയ്തുകൊടുക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു.

Related News:
Keywords: Kerala, Kannur, Aayikkara, Police, fish market, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment