ആയിക്കരയിലെ ഓപണ്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളെ പൊലീസ് ബലംപ്രയോഗിച്ചു ഒഴിപ്പിച്ചു

കണ്ണൂര്‍: ആയിക്കരയിലെ ഓപണ്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളെ വന്‍സന്നാഹത്തോടെയെത്തിയ പൊലീസ് ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. വ്യാപാരികള്‍ എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപൊലീസുകാര്‍ക്ക് പരിക്കേററു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മാര്‍ക്കറ്റൊഴിയാതെ കുത്തിയിരുന്ന അമ്പതോളം മത്സ്യവ്യാപാരികളെ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു.
Aayikkara Market, Kannur, police
25ലക്ഷത്തോളം രൂപവിലവരുന്ന സംഭരിച്ച മത്സ്യം പൊലീസ് ജെ.സി.ബി ഉപയോഗിച്ച് കോരി നശിപ്പിച്ചതായി വ്യാപാരികള്‍ ആരോപിച്ചു. തിങ്കളാഴ്ച പകല്‍ 12മണിയോടെ കണ്ണൂര്‍ സിറ്റി സി. ഐയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പൊലീസ് ജെ.സി. ബിയടക്കമുളള വന്‍സന്നാഹങ്ങളുമായി ആയിക്കരയിലെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച പരാജയപ്പെട്ട ദൗത്യം പൂര്‍ത്തീകരിക്കാനാണ് കെ. എ. പി ബററാലിയന്‍ യൂണിററടക്കമുളള സായുധസംഘമെത്തിയത്. മത്സ്യമാര്‍ക്കററ് ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികള്‍ ചെറുത്തു നില്‍പ്പുതുടങ്ങിയതോടെയാണ് സംഘര്‍ഷമാരംഭിച്ചത്. പൊലീസ് നടപടി എതിര്‍ത്തവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

ചെറുത്തു നില്‍പ്പിനൊടുവില്‍ അമ്പതോളം വ്യാപാരികള്‍ അറസ്റ്റു വരിച്ചു. ഇവരുണ്ടാക്കിയ തത്കാലിക ഷെഡുകളും മററു സംവിധാനങ്ങളും പൊലീസ് പൊളിച്ചു നീക്കി. 25ലക്ഷത്തോളം വിലവരുന്ന സംഭരിച്ച മത്സ്യം പൊലീസ് ജെ.സി.ബി ഉപയോഗിച്ച് കോരിയെടുത്ത് നശിപ്പിച്ചതായി വ്യാപാരികള്‍ ആരോപിച്ചു.

മത്സ്യതൊഴിലാളികളെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് നഗരസഭ മാര്‍ക്കറ്റ് നവീകരണ പ്രവൃത്തികള്‍ ജെ.സി.ബി ഉപയോഗിച്ചു ആരംഭിച്ചു. ഇതിനെതിരെ ഇരുട്ടിന്റെ മറവില്‍ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്. ഏതാനും നഗരസഭാജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും കല്ലേറിലാണ് പരിക്കേററത്.

രാത്രി ഏറെവൈകുംവരെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അറസ്റ്റു ചെയ്ത വ്യാപാരികളെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ രാത്രിയില്‍ സിററി പൊലീസിനു മുമ്പില്‍ തടിച്ചുകൂടി.കഴിഞ്ഞ വെളളിയാഴ്ച ആയിക്കര ഓപണ്‍ മാര്‍ക്കററിലെ മത്സ്യതൊഴിലാളികളെയും വ്യാപാരികളെയും ഒഴിപ്പിക്കാനായി വന്‍സന്നാഹത്തോടെ പൊലീസെത്തിയിരുന്നു. എന്നാല്‍ തൊഴിലാളികള്‍ സംഘടിക്കുകയും ഒഴിപ്പിക്കാനുളള നീക്കം തടയുകയും ചെയ്തതോടെ പൊലീസ് പിന്‍മാറുകയായിരുന്നു.

മാര്‍ക്കറ്റ് ആധുനീകരണത്തിന്റെ പേരില്‍ തൊഴിലാളികളും വില്‍പ്പനക്കാരും ഹാര്‍ബറിലേക്ക് മാറണമെന്ന് നഗരസഭാധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്‌ളാന്‍ സംബന്ധിച്ച ആശങ്ക തീര്‍ക്കാതെ ഒഴിയില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. ഇതേ തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികളും മത്സ്യവ്യാപാരികളും വഴങ്ങിയില്ല. എസ്‌കവേററര്‍, ജലപീരങ്കി തുടങ്ങിയ വന്‍സന്നാഹത്തോടെയാണ് പൊലീസ് ഒഴിപ്പിക്കാനെത്തിയത്.
Aayikkara Market, Kannur

Keywords: Kerala, Kannur, Market, Police, arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post