നിയന്ത്രണം വിട്ട മത്സ്യലോറി മറിഞ്ഞു

കാടാച്ചിറ: മമ്മാക്കുന്ന് ഒരികരയില്‍ നിയന്ത്രണം വിട്ട മത്സ്യലോറി മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിററ് ലോറിയാണ് മറിഞ്ഞത്. വളം നിര്‍മ്മാണത്തിനുളള ചീഞ്ഞ മത്തിയാണ് ലോറിയിലുണ്ടായിരുന്നത്. അമിതവേഗതയില്‍ പോയ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മത്സ്യം റോഡരികില്‍ ചിതറികിടക്കുന്നതു കാരണം ഒരികര ഭാഗത്ത് ദുര്‍ഗന്ധം രൂക്ഷമാണ്. ഇതിനു പിന്നാലെ കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മരം കയററിയ ലോറിയും അപകടത്തില്‍പ്പെട്ടു.

റോഡില്‍ ചിതറിക്കിടക്കുന്ന മത്സ്യങ്ങള്‍ക്കു മുകളില്‍ കയറിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ലോറി വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലാണ് വന്‍ദുരന്തമൊഴിവായത്.
accident

മത്സ്യലോറിയില്‍ നിന്നുളള മലിനജലം റോഡിലേക്ക് ഒഴുക്കി വിടാതെ പ്രത്യേക ടാങ്കില്‍ സംഭരിക്കണമെന്ന് നിയമമുണ്ടെങ്കിലും ലോറികള്‍ ഇതൊന്നും പാലിക്കാറില്ല. ഇതു സംബന്ധിച്ച് മത്സ്യലോറികള്‍നിരന്തരം കടന്നുപോകുന്ന മമ്മാക്കുന്ന് മേഖലയിലെ പ്രദേശവാസികള്‍ പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്.

Keywords: Kerala, Kannur, Accident, fish lorry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post