ഏച്ചൂരിലെ ബോംബ് സ്‌ഫോടനം: പരിക്കേറ്റത് ബോംബേറിലാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

Malayalam News, National News, Kerala News, International News, Sports News, Entertainment
ഏച്ചൂര്‍: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിനുസമീപമുളള പാതിരയാട് റോഡില്‍വച്ച് ബൈക്ക് യാത്രികര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റത് ബോംബേറിലാണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്.

കഴിഞ്ഞ 22ന് രാത്രി പത്തുമണിയോടെയാണ് സി.പി.എം പ്രവര്‍ത്തകരായ മൗവ്വഞ്ചേരി വാണിയംചാലിലെ ആദര്‍ശ്, ഏച്ചൂര്‍ കാട്ടിലെ പുരയിലെ പ്രഹീഷ് എന്നിവര്‍ക്ക് പരിക്കേറ്റത്. ബോംബേറിലാണ് തങ്ങള്‍ക്കു പരിക്കേറ്റതെന്ന് ഇവര്‍ പറഞ്ഞിരുന്നുവെങ്കിലും ബൈക്കില്‍ ബോംബുമായി പോകുമ്പോള്‍ സ്‌ഫോടനമുണ്ടായതാണെന്ന വ്യാപകമായ പ്രചരണം നടന്നിരുന്നു.

ഇതേ തുടര്‍ന്ന് കോഴിക്കോട് ഫോറന്‍സിക് ലാബിലെ അസി. പ്രൊഫസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബോംബേറാണ് നടന്നതെന്ന് വ്യക്തമായത്. സ്‌ഫോടനം നടന്ന സംഭവത്തില്‍ ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ചക്കരക്കല്‍ പോലീസ് കേസെടുത്തിരുന്നു.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post